പാക്കിസ്ഥാനി പരാമർശം: ബിജെപി നേതാവിനെതിരേ കേസ്
Wednesday, May 28, 2025 1:07 AM IST
ബംഗളൂരു: കലബുറഗി ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ ഫൗസിയ താരന്നുവിനെതിരേ വിവാദ പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍സി എന്‍. രവികുമാറിനെതിരേ കേസെടുത്തു.
കഴിഞ്ഞ ശനിയാഴ്ച കലബുറഗിയില്‍ നടന്ന ബിജെപി പ്രതിഷേധ റാലിക്കിടെയാണ് രവികുമാര്‍ വിവാദ പരാമര്‍ശം നടത്തിയത്.
കലബുറഗി ഡിസി പാക്കിസ്ഥാനില്‍നിന്നാണെന്ന് വന്നതെന്ന് തോന്നുന്നുവെന്നായിരുന്നു പരാമര്‍ശം. കോണ്‍ഗ്രസിന്റെ ഉത്തരവുകള്ക്കനുസൃതമായിട്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും രവികുമാര്‍ ആരോപിച്ചിരുന്നു.
പരാമര്‍ശങ്ങൾക്കെതിരേ ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷനും ശക്തമായ പ്രതിഷേധിച്ചിരുന്നു.