17 പെൺകുട്ടികളെ രക്ഷിച്ചു
Tuesday, May 27, 2025 1:42 AM IST
ന്യൂഡൽഹി: കുട്ടിക്കടത്ത് തടയുന്നതിന് രൂപീകരിച്ച ആന്റി ചൈൽഡ് ട്രാഫികിംഗ് സെൽ രൂപീകരിച്ചതിനുശേഷം 964 കുട്ടികളെ രക്ഷപ്പെടുത്തിയതായി ദേശീയ ബാലാവകാശ കമ്മീഷൻ (എൻസിപിസിആർ).
ബിഹാറിലെ സരണ്‍ ജില്ലയിൽ ഒരു ഗാനമേള ട്രൂപ്പിൽ നിർബന്ധിതമായി പങ്കെടുത്തിരുന്ന പ്രായപൂർത്തിയാകാത്ത 17 പെണ്‍കുട്ടികളെ അടുത്തിടെ രക്ഷപ്പെടുത്തിയതായും കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.