മംഗളൂരുവിൽ വടിവാൾ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
Wednesday, May 28, 2025 2:36 AM IST
മംഗളൂരു: കർണാടകയിലെ മംഗളൂരുവിലെ ബന്ത്വാളിൽ വടിവാൾ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. അബ്ദുൾ റഹിം ആണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് വെള്ളിയാഴ്ച വൈകുന്നേരം ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സഹായിക്കൊപ്പം മണൽ ഇറക്കുന്നതിനിടെ, ബൈക്കിലെത്തിയ രണ്ടു പേർ റഹിമിനെയും സഹായിയെയും വെട്ടുകയായിരുന്നു. മേയിന് ഒന്നിന് മംഗളൂരുവിൽ ഹിന്ദുത്വ പ്രവർത്തകൻ സുഹാസ് ഷെട്ടി കൊല്ലപ്പെട്ടിരുന്നു.