പിക്കപ്പ് ഡ്രൈവറെ വെട്ടിക്കൊന്നു
Wednesday, May 28, 2025 1:07 AM IST
മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ ബണ്ട്വാളിനു സമീപം കുരിയാലയിൽ പിക്കപ് വാൻ ഡ്രൈവറായ യുവാവിനെ ബൈക്കിലെത്തിയ അക്രമികൾ വാളുകൊണ്ട് വെട്ടിക്കൊന്നു. കൊളത്തമജലു സ്വദേശി റഹീം ആണ് കൊല്ലപ്പെട്ടത്.
ഒപ്പമുണ്ടായിരുന്ന സഹോദരൻ ഹനീഫിന് പരിക്കേറ്റു. പ്രദേശത്തെ ഒരു മോസ്കിന്റെ സെക്രട്ടറി കൂടിയാണ് റഹീം. സംഭവത്തെ തുടർന്ന് ദക്ഷിണ കന്നഡ ജില്ലയിലെ അഞ്ച് താലൂക്കുകളിലും മൂന്നുദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.