ആർബിഐയുടെ അധികഫണ്ട് കേന്ദ്രസർക്കാരിനു കൈമാറുന്നതിനെ അപലപിച്ച് കിസാൻ സഭ
Wednesday, May 28, 2025 1:07 AM IST
ന്യൂഡൽഹി: രണ്ടു ലക്ഷം കോടിയിലധികം വരുന്ന അധിക ഫണ്ട് (ഡിവിഡന്റ്) കേന്ദ്രസർക്കാരിനു കൈമാറാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) തീരുമാനത്തെ അപലപിച്ച് അഖിലേന്ത്യ കിസാൻ സഭ (എഐകെഎസ്).
ആർബിഐയുടെ സ്വയംഭരണാധികാരത്തെ തകർക്കുന്ന നീക്കമാണ് കുത്തക വ്യാപാരികളിൽ കേന്ദ്രീകൃതമായ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. അധിക ഫണ്ടിന്റെ കൈമാറ്റം വൻകിട കച്ചവടക്കാർക്ക് സഹായകമാകുന്നതാണെന്നും എഐകെഎസ് കുറ്റപ്പെടുത്തി.