വേണ്ടിവന്നാൽ അൻപുമണിയെ പുറത്താക്കും: രാംദാസ്
Friday, May 30, 2025 1:40 AM IST
വില്ലുപുരം: മകൻ അൻപുമണി രാംദാസിനെ കേന്ദ്രമന്ത്രിയാക്കിയത് തെറ്റായ തീരുമാനമായിരുന്നെന്നു പട്ടാളി മക്കൾ കക്ഷി സ്ഥാപകൻ ഡോ. എസ്. രാംദാസ്.
അൻപുമണി പാർട്ടിയുടെ വളർച്ച തടഞ്ഞെന്നും ആവശ്യമായി വന്നാൽ ജനറൽ കൗൺസിൽ യോഗം വിളിച്ച് അൻപുമണിയെ പാർട്ടിയിൽനിന്നു പുറത്താക്കുമെന്നും അദ്ദേഹം അറിയിച്ചു.