പടക്കശാലയില്‍ സ്ഫോടനം; അഞ്ചു മരണം
Saturday, May 31, 2025 2:29 AM IST
ചണ്ഡിഗഡ്: പഞ്ചാബിലെ ശ്രീമുക്തസാര് സാഹിബില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു.ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന ഇരുനില കെട്ടിടം സ്ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു.
സ്ഫോടനകാരണം വ്യക്തമല്ലെന്ന് ലാംബി ഡിഎസ്പി ജസ്പാല്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ഫാക്ടറി തൊഴിലാളികളില്‍ ഭൂരിഭാഗവും ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു.
സംഭവസമയത്ത് സ്ഥലത്ത് താമസിച്ചിരുന്നവരുള്പ്പെടെ 40-50 തൊഴിലാളികള്‍ യൂണിറ്റിലുണ്ടായിരുന്നുവെന്ന് ഡിഎസ്പി പറഞ്ഞു.