അബ്ബാസ് അൻസാരി എംഎൽഎയ്ക്ക് രണ്ടു വർഷം തടവ്
Sunday, June 1, 2025 2:34 AM IST
മാവു: ഉത്തർപ്രദേശ് എംഎൽഎ അബ്ബാസ് അൻസാരിക്ക് രണ്ടു വർഷം തടവ് ശിക്ഷ. വിദ്വേഷപ്രസംഗത്തിനാണ് പ്രത്യേക എംപി-എംഎൽഎ കോടതി എസ്ബിഎസ്പി എംഎൽഎയായ അബ്ബാസിനെ ശിക്ഷിച്ചത്.
അധോലോക കുറ്റവാളിയും രാഷ്ട്രീയ നേതാവുമായിരുന്ന മുഖ്താർ അൻസാരിയുടെ മകനാണ് അബ്ബാസ്. 2022ൽ മാവു മണ്ഡലത്തിൽനിന്നാണ് അബ്ബാസ് തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് സമാജ്വാദി പാർട്ടിയുമായി സഖ്യത്തിലായിരുന്ന എസ്ബിഎസ്പി ഇപ്പോൾ ബിജെപിയുടെ കൂടെയാണ്.