15കാരിയെ കൂട്ടബലാത്സംഗം ചെയ്തു; കർണാടകയിൽ അഞ്ചുപേർ അറസ്റ്റിൽ
Monday, June 2, 2025 3:13 AM IST
ബെളഗാവി: കർണാടകയിലെ ബളഗാവിയിൽ 15 കാരിയെ കൂട്ടബലാത്സംഗം ചെയ്തകേസിൽ അഞ്ചുപേർ അറസ്റ്റിൽ. കഴിഞ്ഞ ഡിസംബറിൽ പ്രതികളിലൊരാൾ സൗഹൃദം നടിച്ച് പെൺകുട്ടിയെ വശത്താക്കുകയായിരുന്നു. തുടർന്ന് വിവിധയിടങ്ങളിൽ കൊണ്ടുപോയി ഉപദ്രവിച്ചു. സുഹൃത്തിനെ ഉപയോഗിച്ച് ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയും ചെയ്തു. ഇവ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്നീട് മറ്റുള്ളവർക്കു മുന്നിലെത്തിക്കുകയായിരുന്നു. അറസ്റ്റിലായവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.
കുറ്റപത്രത്തിൽ ആറുപേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ആറാമനെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്നും ബഗലാവി എപിസി യാർഡ് പോലീസ് അറിയിച്ചു.