നീറ്റ് പിജി ഓഗസ്റ്റ് മൂന്നിന് നടത്താമെന്ന് എൻബിഇ
Wednesday, June 4, 2025 1:49 AM IST
ന്യൂഡൽഹി: ഈ മാസം 15നു നടത്താൻ നിശ്ചയിച്ചിരുന്ന മെഡിക്കൽ പിജി പ്രവേശന പരീക്ഷ (നീറ്റ് പിജി 2025) ഓഗസ്റ്റ് മൂന്നിന് നടത്താൻ അനുമതി തേടി നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് (എൻബിഇ) സുപ്രീംകോടതിയെ സമീപിച്ചു.
രണ്ടു ഷിഫ്റ്റിൽ നിശ്ചയിച്ചിരുന്ന പരീക്ഷ ഒറ്റ ഷിഫ്റ്റിൽ നടത്തണമെന്നു സുപ്രീംകോടതി നിർദേശിച്ചതോടെയാണ് പരീക്ഷ മാറ്റിവച്ചത്. സാങ്കേതിക സഹായം നൽകുന്ന ടാറ്റ കൺസൾട്ടൻസി സർവീസസ് അനുയോജ്യമായ ഏറ്റവും അടുത്ത തീയതിയായി നൽകിരിക്കുന്നത് ഓഗസ്റ്റ് മൂന്നാണെന്നും എൻബിഇ അറിയിച്ചു.