പക്ഷി ഇടിച്ചു; ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി
Tuesday, June 3, 2025 2:05 AM IST
റാഞ്ചി: പക്ഷി ഇടിച്ചതിനെത്തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി റാഞ്ചിയിലെ ബിർസ മുണ്ട വിമാനത്താവളത്തിൽ ഇറക്കി.
വിമാനത്തിലുണ്ടായിരുന്ന 175 യാത്രക്കാരും സുരക്ഷിതരാണ്. പാറ്റ്നയിൽനിന്ന് റാഞ്ചിയിലേക്കു വരികയായിരുന്ന എയർബസ് 320 വിഭാഗത്തിൽപ്പെട്ട വിമാനത്തിന്റെ മുൻഭാഗത്ത് കേടുപാട് സംഭവിച്ചതായും ഇൻഡിഗോ അധികൃതർ അറിയിച്ചു.
റാഞ്ചിയിൽ നിന്ന് 12 നോട്ടിക്കൽ മൈൽ അകലെ മൂവായിരം മുതൽ നാലായിരം വരെ അടി ഉയരത്തിൽ ഇന്നലെ ഉച്ചയ്ക്ക് 1.14 നാണു സംഭവം. വിമാനത്തിന്റെ മുൻഭാഗത്താണ് പക്ഷി ഇടിച്ചത്.