മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു; പത്തു ലക്ഷം രൂപ ധനസഹായം
Thursday, June 5, 2025 3:25 AM IST
ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബിയുടെ ഐപിഎൽ വിജയാഘോഷത്തിനിടെ മരിച്ചവരുടെ ബന്ധുക്കൾക്ക് കർണാടക സർക്കാർ 10 ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മജിസ്റ്റീരിയൽ അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടതായി മുഖ്യമന്ത്രി പറഞ്ഞു.
സുരക്ഷാസംവിധാനങ്ങളുടെ വീഴ്ചയാണോ മറ്റെന്തെങ്കിലുമാണോ ദുരന്തത്തിനു കാരണമെന്ന് അന്വേഷണത്തിൽ വ്യക്തമാകും. 15 ദിവസത്തിനകം റിപ്പോർട്ട് നല്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. “മരിച്ചവരിൽ ഭൂരിഭാഗവും യുവാക്കളാണ്.
പരിക്കേറ്റവർക്ക് ചികിത്സ സൗജന്യമായിരിക്കും. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവർക്കും ഇതു ബാധകമാണ്. 47 പേർക്കാണ് പരിക്കേറ്റത്.'' കർണാടക മുഖ്യമന്ത്രി പറഞ്ഞു.