മഹുവ മൊയ്ത്ര വിവാഹിതയായി
Friday, June 6, 2025 2:33 AM IST
കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയും മുൻ ബിജു ജനതാ ദൾ എംപി പിനാകി മിശ്രയും വിവാഹിതരായി. ജർമനിയിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് മഹുവ മൊയ്ത്രയും (50) പിനാകി മിശ്രയും (65) വിവാഹിതരായത്.
ഇരുവരുടെയും ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവാഹവാർത്ത മഹുവ മൊയ്ത്ര സ്ഥിരീകരിച്ചു. പിനാകി മിശ്രയ്ക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രം മഹുവ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
ബംഗാളിലെ കൃഷ്ണനഗറിൽനിന്നുള്ള ലോക്സഭാംഗമാണ് മഹുവ. 2019ലും ഇവർ ലോക്സഭാംഗമാണ്. യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച മഹുവ 2010ലാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.
ഒഡീഷയിലെ പുരി ലോക്സഭാ മണ്ഡലത്തിൽനിന്നു പല തവണ വിജയിച്ചിട്ടുള്ള നേതാവാണ് ബിജെഡിയുടെ പ്രമുഖ നേതാവായ പിനാകി മിശ്ര.