ചാരവൃത്തി: അറസ്റ്റിലായ യുട്യൂബർക്ക് ജ്യോതി മൽഹോത്രയുമായി അടുത്തബന്ധം
Thursday, June 5, 2025 2:29 AM IST
ചണ്ഡീഗഡ്: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ യൂട്യൂബർക്ക് സമാന കേസിൽ പിടിയിലായ ഇൻഫ്ലൂൻസർ ജ്യോതി മൽഹോത്രയുമായി അടുത്തബന്ധം.
പഞ്ചാബ് സ്വദേശിയായ യൂട്യൂബർ ജസ്ബീർ സിംഗ് പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗവുമായി സഹകരിച്ചിരുന്നതായും പഞ്ചാബ് പോലീസ് പറയുന്നു.
ചാരവൃത്തി ആരോപിച്ച് അടുത്തിടെ ഡൽഹിയിൽനിന്നു പുറത്താക്കപ്പെട്ട പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായും പാക്കിസ്ഥാനിലേക്കുള്ള മൂന്നു സന്ദർശനങ്ങളിലൊന്നിൽ പാക് കരസേന ഉദ്യോഗസ്ഥരെ കണ്ടിരുന്നതായും പോലീസ് അറിയിച്ചു.
മൊഹാലി കോടതിയിൽ ഹാജരാക്കിയ ജസ്ബീർ സിംഗിനെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. രൂപ്നഗർ ജില്ലയിലെ മഹ്ലാൻ സ്വദേശിയാണ് ജസ്ബീർ. ‘ജാൻ മഹൽ’ എന്ന ജസ്ബീറിന്റെ യൂട്യൂബിന് 1.1 ദശലക്ഷം സബ്സ്ക്രൈബർമാരുണ്ട്.