ജി-7 ഉച്ചകോടിയിൽ മോദി പങ്കെടുക്കും
Saturday, June 7, 2025 1:48 AM IST
ന്യൂഡൽഹി: കാനഡയിൽ അടുത്തയാഴ്ച നടക്കുന്ന ജി-7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണിയാണ് ഉച്ചകോടിയിലേക്ക് മോദിയെ ക്ഷണിച്ചത്. സന്തോഷപൂർവം പങ്കെടുക്കുമെന്ന് മോദി എക്സിൽ കുറിച്ചു. 15, 16,17 തീയതികളിലാണ് ജി-7 ഉച്ചകോടി നടക്കുക.