ന്യൂ​​​ഡ​​​ൽ​​​ഹി: ഒ​​​റ്റ ഷി​​​ഫ്റ്റാ​​​ക്കി ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു നീ​​​റ്റ് പി​​​ജി പ​​​രീ​​​ക്ഷ മാ​​​റ്റി​​​വ​​​ച്ചു. ഈ​​​ മാ​​​സം 15ന് ​​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന പ​​​രീ​​​ക്ഷ​​​യാ​​​ണു മാ​​​റ്റി​​​വ​​​ച്ച​​​ത്.

പു​​​തു​​​ക്കി​​​യ തീ​​​യ​​​തി ഉ​​​ട​​​ൻ അ​​​റി​​​യി​​​ക്കു​​​മെ​​​ന്ന് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സി​​​ന്‍റെ നാ​​​ഷ​​​ണ​​​ൽ ബോ​​​ർ​​​ഡ് ഓ​​​ഫ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ (എ​​​ൻ​​​ബി​​​ഇ​​​എം​​​എ​​​സ്) പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.


ഒ​​​റ്റ ഷി​​​ഫ്റ്റാ​​​യി ന​​​ട​​​ത്താ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് കൂ​​​ടു​​​ത​​​ൽ ടെ​​​സ്റ്റ് സെ​​​ന്‍റ​​​റു​​​ക​​​ളും അ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ അ​​​ടി​​​സ്ഥാ​​​ന​​​ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ക്ര​​​മീ​​​ക​​​രി​​​ക്കാ​​​നാ​​​ണു പ​​​രീ​​​ക്ഷ പു​​​ന​​​ർ​​​ക്ര​​​മീ​​​ക​​​രി​​​ച്ച​​​തെ​​​ന്ന് എ​​​ൻ​​​ബി​​​ഇ​​​എം​​​എ​​​സ് അ​​​റി​​​യി​​​ച്ചു.