ചെ​​​ന്നൈ: രാ​​ജ്യ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ ര​​ണ്ടു സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ അ​​ണ്ണാ ഡി​​എം​​കെ പ്ര​​ഖ്യാ​​പി​​ച്ചു. പാ​​ർ​​ട്ടി​​യു​​ടെ അ​​ഭി​​ഭാ​​ഷ​​ക വിം​​ഗ് സെ​​ക്ര​​ട്ട​​റി​​യും മു​​ൻ എം​​എ​​ൽ​​എ​​യു​​മാ​​യ ഐ.​​എ​​സ്. ഇ​​ന്പാ​​ദു​​രൈ, മു​​ൻ എം​​എ​​ൽ​​എ എം. ​​ധ​​ന​​പാ​​ൽ എ​​ന്നി​​വ​​രാ​​ണ് സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ. അ​​ണ്ണാ ഡി​​എം​​കെ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എ​​ട​​പ്പാ​​ടി കെ. ​​പ​​ള​​നി​​സ്വാ​​മി​​യാ​​ണു സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ച​​ത്.


ആ​​റു സീ​​റ്റു​​ക​​ളി​​ലേ​​ക്കാ​​ണു ത​​മി​​ഴ്നാ​​ട്ടി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ക. ഇ​​തി​​ൽ നാ​​ലു സീ​​റ്റ് ഡി​​എം​​കെ​​യ്ക്കും ര​​ണ്ടെ​​ണ്ണം അ​​ണ്ണാ ഡി​​എം​​കെ​​യ്ക്കും വി​​ജ​​യി​​ക്കാം. ഡി​​എം​​കെ മൂ​​ന്നു സീ​​റ്റി​​ലാ​​ണ് മ​​ത്സ​​രി​​ക്കു​​ക. ഒ​​രു സീ​​റ്റ് മ​​ക്ക​​ൾ നീ​​തി മ​​യ്യം സ്ഥാ​​പ​​ക​​ൻ ക​​മ​​ൽ ഹാ​​സ​​നു ന​​ല്കി​​യി​​ട്ടു​​ണ്ട്.