മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന്റെ പക്കൽ ഉഗ്രവിഷമുള്ള 48 പാന്പുകൾ
Monday, June 2, 2025 2:23 AM IST
മുംബൈ: തായ് ലൻഡിൽനിന്നു മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇന്ത്യക്കാരന്റെ പക്കൽനിന്ന് ഉഗ്രവിഷമുള്ള 48 പാന്പുകളെയും അഞ്ച് കടലാമകളെയും പിടിച്ചെടുത്തു.
തെരച്ചിലിൽ റെസ്ക്വിൻക് അസോസിയേഷൻ ഓഫ് വൈൽഡ് ലൈഫ് സംഘവും കസ്റ്റംസിനെ സഹായിച്ചു. വന്യജീവി സംരക്ഷണ നിയമമനുസരിച്ച് ജീവികളെ യഥാർഥ ആവാസവ്യവസ്ഥയിലേക്ക് തിരികെയെത്തിക്കാൻ വൈൽഡ് ക്രൈം കൺട്രോൾ ബ്യൂറോ ഉത്തരവിട്ടു.