ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്ക മെ​ത്രാ​ൻ സ​മി​തി​യു​ടെ (സി​ബി​സി​ഐ) പേ​രി​ലും കോ​ണ്‍ഫ​റ​ൻ​സ് ഓ​ഫ് കാ​ത്ത​ലി​ക് ബി​ഷ​പ്സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ (സി​സി​ബി​ഐ) പേ​രി​ലും വ്യാ​ജ ഫോ​ണ്‍കോ​ളു​ക​ൾ പ്ര​ച​രി​ക്കു​ന്ന​താ​യി സി​ബി​സി​ഐ വ​ക്താ​വ് വാ​ർ​ത്ത​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

സി​ബി​സി​ഐ​യു​ടെ​യോ സി​സി​ബി​ഐ​യു​ടെ​യോ പേ​രി​ൽ വി​ളി​ക്കു​ന്ന വ്യാ​ജ​ന്മാ​ർ ഓ​ണ്‍ലൈ​ൻ മീ​റ്റിം​ഗു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് ഒ​ടി​പി പാ​സ്‌​വേ​ഡു​ക​ൾ ചോ​ദി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്ത​ര​മൊ​രു ന​ട​പ​ടി സ​ഭാ നേ​തൃ​ത്വ​ത്തി​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഔ​ദ്യോ​ഗി​ക ചാ​ന​ൽ വ​ഴി​യ​ല്ലാ​തെ ഇ​ത്ത​രം ഫോ​ണ്‍കോ​ളു​ക​ൾ ല​ഭി​ച്ചാ​ൽ സി​ബി​സി​ഐ​യു​ടെ​യോ സി​സി​ബി​ഐ​യു​ടെ​യോ ഔ​ദ്യോ​ഗി​ക ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട് ഉ​റ​പ്പുവ​രു​ത്ത​ണ​മെ​ന്നും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.