ഐഇഡി സ്ഫോടനം: മൂന്നു പേർക്കു പരിക്ക്
Saturday, May 31, 2025 2:29 AM IST
ബിജാപുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് മൂന്നു പേർക്കു പരിക്കേറ്റു.
ബിജാപുർ ജില്ലയിൽ ബന്ദേപാറ ഗ്രാമത്തിൽ ഇന്നലെ രാവിലെ ഒന്പതിനായിരുന്നു സ്ഫോടനം. ജോലിക്കു പോയവർക്കാണു കാലിനും മുഖത്തും ഗുരുതര പരിക്കേറ്റത്.