കന്യാകുമാരി തീരത്തുനിന്നു കണ്ടെയ്നർ വീണ്ടെടുത്തു
Sunday, June 1, 2025 2:34 AM IST
നാഗർകോവിൽ: കേരള തീരത്ത് മുങ്ങിയ എംഎസ് സി 3 കപ്പലിൽനിന്നുള്ള കണ്ടെയ്നർ കന്യാകുമാരി തീരത്തുനിന്നു വീണ്ടെടുത്തു.
ഗുജറാത്തിൽനിന്നുള്ള വിദഗ്ധ സംഘമാണ് കൊളച്ചലിൽനിന്നും ഒരു കിലോമീറ്റർ അകലെയുള്ള വാണിയക്കുടി എന്ന തീരദേശഗ്രാമത്തിൽനിന്നു കണ്ടെയ്നർ കണ്ടെടുത്തത്.
ജില്ലാ ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരോടൊപ്പം മറൈൻ എൻജിനിയറിംഗ് റിസോഴ്സ് സെന്ററിൽനിന്നുള്ള വിദഗ്ധരും ചേർന്നാണ് ഇത് കരയ്ക്കെത്തിച്ചത്. തീരഗ്രാമങ്ങളിൽ അടിഞ്ഞ പ്ലാസ്റ്റിക് കണികകൾ നീക്കം ചെയ്തെന്നു കന്യാകുമാരി ജില്ലാ കളക്ടർ ആർ. അളകുമീന പറഞ്ഞു.