ചാരവൃത്തി: രാജസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Friday, May 30, 2025 1:40 AM IST
ജയ്പുർ: പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം നടത്തിയ രാജസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിലായി.
ഷക്കൂർ ഖാൻ എന്ന ഉദ്യോഗസ്ഥനാണു പിടിയിലായത്. ഡിസ്ട്രിക്ട് എംപ്ലോയ്മെന്റ് ഓഫീസിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. മുൻ കോൺഗ്രസ് മന്ത്രി ഷാലേ മുഹമ്മദിന്റെ അസിസ്റ്റന്റ് ആയിരുന്നു ഷക്കൂർ ഖാൻ എന്ന് ബിജെപി ആരോപിച്ചു.
2011 മുതൽ ഏഴു തവണ ഖാൻ പാക്കിസ്ഥാനിലെ ബന്ധുക്കളെ സന്ദർശിച്ചിട്ടുണ്ടെന്നും ഒരു പ്രാവശ്യം തീർഥാടനകേന്ദ്രത്തിലെത്തിയിട്ടുണ്ടെന്നും ഇന്റലിജൻസ് യൂണിറ്റ് വൃത്തങ്ങൾ അറിയിച്ചു.
ബുധനാഴ്ച രാത്രിയാണ് ഖാനെ അറസ്റ്റ് ചെയ്തത്. അതിർത്തിപ്രദേശങ്ങളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ഇയാൾ പാക്കിസ്ഥാനു കൈമാറിയെന്നാണ് വിവരം.