കാഷ്മീരിൽ രണ്ടു ഹൈബ്രിഡ് ഭീകരർ അറസ്റ്റിൽ
Friday, May 30, 2025 1:40 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഷോപിയാനിൽ ലഷ്കർ-ഇ-തൊയ്ബ അംഗങ്ങളായ രണ്ടു ഹൈബ്രിഡ് ഭീകരരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു.
ഇർഫാൻ ബഷീർ, ഉസെയ്ർ സലാം എന്നിവരാണു പിടിയിലായത്. ഇവരുടെ പക്കൽനിന്ന് രണ്ട് എകെ-56 റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും 5,400 രൂപയും ഒരു മൊബൈൽ ഫോണും കണ്ടെടുത്തു. ഭീകരരുടെ പട്ടികയിൽ ഉൾപ്പെടാത്തവരാണ് ഹൈബ്രിഡ് ഭീകരർ.