യുവാവ് കുഴഞ്ഞുവീണു മരിച്ചു
Friday, May 30, 2025 1:40 AM IST
ഭുവനേശ്വർ: ഒഡീഷയിൽ ഹോംഗാർഡ് റിക്രൂട്ട്മെന്റിനുള്ള ശാരീരകക്ഷമതാ പരിശോധനയ്ക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു.
ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഗജപതി ജില്ലയിലെ പാർലഖമുണ്ടിക്ക് സമീപമായിരുന്നു സംഭവം.
ശാരീരകക്ഷമതാ പരിശോധനയുടെ ഭാഗമായി രണ്ട് കിലോ മീറ്റർ ഓട്ടത്തിനിടെയാണ് ഉദ്യോഗാർഥികൾ കുഴഞ്ഞുവീണത്. ഗജപതി പരിസാൽ സ്വദേശി സുലാന്ത് മിഷൽ ആണ് മരിച്ചത്.