മാവോയിസ്റ്റ് കമാൻഡർ കൊല്ലപ്പെട്ടു
Wednesday, May 28, 2025 2:36 AM IST
മേദിനിനഗർ: ജാർഖണ്ഡിൽ സിപിഐ (മാവോയിസ്റ്റ്) കമാൻഡർ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
തുൾസി ഭുയിയാൻ ആണ് കൊല്ലപ്പെട്ടത്. തലയ്ക്കു 15 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നിതേഷ് യാദവിന് ഏറ്റുമുട്ടലിൽ പരിക്കേറ്റു. വൻ ആയുധശേഖരം സുരക്ഷാസേന കണ്ടെടുത്തു.