ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച് പോസ്റ്റ്: വിദ്യാർഥിനിക്കു ജാമ്യം
Wednesday, May 28, 2025 2:36 AM IST
മുംബൈ: ഓപ്പറേഷൻ സിന്ദൂർ സൈനികനടപടിയെ വിമർശിച്ചുള്ള സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ അറസ്റ്റിലായ വിദ്യാർഥിനിക്കു ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.
വിദ്യാർഥിനിയെ ഉടൻ മോചിപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. ഈ മാസം ആദ്യം അറസ്റ്റിലായ പൂന സ്വദേശിനിയായ പത്തൊന്‍പതുകാരി യെർവാദ സെൻട്രൽ ജയിലിലായിരുന്നു.
വിദ്യാർഥിനിക്കു പരീക്ഷയെഴുതാൻ സൗകര്യമൊരുക്കണമെന്നു സിംഘാദ് അക്കാദമി ഓഫ് എൻജിനിയറിംഗിനോട് ഹൈക്കോടതി നിർദേശിച്ചു.