കുടുംബവുമായി സംസാരിക്കാന്‍ അനുമതിക്ക് തഹാവൂര്‍ റാണ ഹൈക്കോടതിയില്‍
Wednesday, May 28, 2025 1:07 AM IST
ന്യൂഡല്‍ഹി: കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ അനുമതി തേടി മുംബൈ ഭീകരാക്രമണക്കേസിൽ പ്രതിസ്ഥാനത്തുള്ള തഹാവൂര്‍ റാണ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.
കനേഡിയൻ പൗരത്വമുള്ള പാക് വംശജനാണ് 64കാരനായ റാണ. യുഎസിൽ തുടരുകയായിരുന്ന ഇയാൾ നാടുകടത്തലിനെതിരേ നല്കിയ ഹര്‍ജി യുഎസ് സുപ്രീംകോടതി തള്ളിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ഏപ്രിൽ നാലിന് ഇന്ത്യയിലെത്തിച്ച റാണ ജുഡീഷൽ കസ്റ്റഡിയിലാണ്.