ഓപ്പറേഷൻ സിന്ദൂർ: മാറുന്ന ഇന്ത്യയുടെ മുഖമെന്ന് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ
Monday, May 26, 2025 4:21 AM IST
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ’ വെറുമൊരു സൈനിക ദൗത്യം മാത്രമല്ല, മറിച്ച് ആഗോളതലത്തിൽ രാജ്യത്തിന്റെ ദൃഢനിശ്ചയം, ധൈര്യം, വളർച്ച എന്നിവ പ്രതിഫലിപ്പിക്കുന്ന ’മാറുന്ന ഇന്ത്യയുടെ മുഖം’ ആണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ’മൻ കി ബാത്തി’ലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് മോദി ഇത് വ്യക്തമാക്കിയത്.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം നടത്തിയ ആദ്യ ‘മൻ കി ബാത്തി’ലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഭീകരതയെ തകർക്കാനുള്ള ദൃഢനിശ്ചയത്തോടെ രാജ്യം ഇന്ന് ഒന്നിച്ചിരിക്കുന്നു.
ഭീകരതയ്ക്കെതിരായ ആഗോള പോരാട്ടത്തിൽ ’ഓപ്പറേഷൻ സിന്ദൂർ’ പുതിയ ആത്മവിശ്വാസവും ഊർജവും പകരുന്നതായി പ്രധാനമന്ത്രി പറഞ്ഞു.