18 ബിജെപി എംഎൽഎമാരുടെ സസ്പെൻഷൻ പിൻവലിച്ചു
Monday, May 26, 2025 4:21 AM IST
ബംഗളൂരു: കർണാടകയിലെ 18 ബിജെപി എംഎൽഎമാരുടെ ആറു മാസത്തെ സസ്പെൻഷൻ പിൻവലിച്ചു. സ്പീക്കർ യു.ടി. ഖാദർ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ സ്പീക്കർ, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, പ്രതിപക്ഷനേതാവ് ആർ. അശോക, പാർലമെന്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ എന്നിവർ യോഗം ചേർന്നിരുന്നു.
മാർച്ച് 21 ന് നിയമസഭയിലുണ്ടായ ബഹളത്തെത്തുടർന്നാണ് 18 ബിജെപി എംഎൽഎമാരെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ രണ്ടു മാസം പിന്നിട്ടപ്പോഴാണ് നടപടി പിൻവലിച്ചത്.