അകാലി ദൾ കൗൺസിലർ വെടിയേറ്റു കൊല്ലപ്പെട്ടു
Monday, May 26, 2025 4:21 AM IST
അമൃത്സർ: പഞ്ചാബിലെ അമൃത്സർ കോർപറേഷനിലെ അകാലി ദൾ കൗൺസിലർ ഹർജിന്ദർ സിംഗിനെ അക്രമികൾ വെടിവച്ചു കൊന്നു. ചെഹേർത്ത മേഖലയിലായിരുന്നു സംഭവം. ബൈക്കിലെത്തിയ നാല് അക്രമികളാണ് വെടിവച്ചത്. മൂന്ന് അക്രമികളെ തിരിച്ചറിഞ്ഞു.