ജയ്പുരിൽ രക്തം മാറി നല്കിയ ഗർഭിണി മരിച്ചു
Saturday, May 24, 2025 1:14 AM IST
ജയ്പുർ: ജയ്പുരിലെ എസ്എംഎസ് ആശുപത്രിയിൽ രക്തം മാറി നൽകിയതിനെത്തുടർന്ന് 23കാരിയായ ഗർഭിണി മരിച്ചു.
ഈമാസം 12നാണ് ടോങ്ക് ജില്ലയിൽനിന്നുള്ള ചെയ്ന എന്ന യുവതിയെ എസ്എംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് ഗുരുതരമായി താഴുകയും ഗർഭധാരണവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളും ഉള്ളതിനാലാണ് ആശുപത്രിയിൽ അഡ്മിറ്റായത്.
പരിശോധനയിൽ രക്തഗ്രൂപ്പ് എ പോസിറ്റീവ് ആയതിനാൽ രക്തം കയറ്റുകയും ചെയ്തു. എന്നാൽ, രണ്ടുദിവസത്തിനുശേഷം അസ്വസ്ഥതകൾ ഉണ്ടായി. വീണ്ടും രക്തം പരിശോധിച്ചപ്പോൾ രക്തഗ്രൂപ്പ് ബി പോസിറ്റീവാണെന്നാണു തെളിഞ്ഞത്.