മഹാരാഷ്ട്രയിൽ നാല് മാവോയിസ്റ്റുകളെ വധിച്ചു
Saturday, May 24, 2025 1:14 AM IST
ഗഡ്ചിറോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ നാലു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. സിആർപിഎഫും പോലീസിന്റെ പ്രത്യേക കമാൻഡോ യൂണിറ്റ് സി-60ഉം ചേർന്നാണു മാവോയിസ്റ്റ് വേട്ട നടത്തിയത്.
മഹാരാഷ്ട്ര-ഛത്തീസ്ഗഡ് അതിർത്തിയിലായിരുന്നു ഏറ്റുമുട്ടൽ. ഒരു ഓട്ടോമാറ്റിക് സെൽഫ്-ലോഡിംഗ് റൈഫിൾ, രണ്ടു .303 റൈഫിളുകൾ, ഒരു ഭാർമർ ഗൺ, വാക്കി ടോക്കികൾ എന്നിവ സുരക്ഷാസേന പിടിച്ചെടുത്തു.
ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ ഇന്നലെ ഒരു മാവോയിസ്റ്റിനെ സുരക്ഷാസേന വധിച്ചു. വ്യാഴാഴ്ച വൈകുന്നേരം കിസ്താരം പോലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഛത്തീസ്ഗഡിൽ 33 മാവോയിസ്റ്റുകൾ കീഴടങ്ങി
ബിജാപുർ: ഛത്തീസ്ഗഡിൽ 33 മാവോയിസ്റ്റുകൾ സുരക്ഷാസേന മുന്പാകെ കീഴടങ്ങി. ഇവരിൽ ഹനുമന്ത് റാവു അംഗനപള്ളിയുടെ(42) തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ടിട്ടുണ്ട്. ബുധനാഴ്ച ഉന്നത നേതാവ് ബസവരാജു അടക്കം 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചിരുന്നു.