ഇൻഡിഗോ വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ടു
Thursday, May 22, 2025 1:40 AM IST
ശ്രീനഗർ: ഡൽഹിയിൽനിന്ന് 220 യാത്രക്കാരുമായി ശ്രീനഗറിലേക്കു പറന്ന ഇൻഡിഗോ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു.
യാത്രക്കാർ പരിഭ്രാന്തിയിലായി. തുടർന്ന് ഇന്നലെ വൈകുന്നേരം 6.30ന് വിമാനം ശ്രീനഗറിൽ സുരക്ഷിതമായി ഇറങ്ങി. യാത്രക്കാർക്കും ക്രൂവിനും പരിക്കില്ല. വിമാനത്തിന്റെ മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചു.