ജയന്ത് നർലിക്കറിനു വിടനൽകി രാജ്യം
Thursday, May 22, 2025 1:40 AM IST
പൂനെ: ശാസ്ത്രപ്രചാരകനും ലോകം ആദരിക്കുന്ന ജ്യോതിശാസ്ത്രജ്ഞനുമായ ഡോ.ജയന്ത് നാർലിക്കറിന് വിടനൽകി രാജ്യം.
ചൊവ്വാഴ്ച അന്തരിച്ച ജയന്ത് നാർലിക്കറിന്റെ സംസ്കാരം പൂർണ സംസ്ഥാന ബഹുമതികളോടെ ഇന്നലെ പൂനെയിലെ വൈകുണ്ഠ ശ്മശാനത്തിൽ നടത്തി.
നർലിക്കർ സ്ഥാപിച്ച ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിക്സിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി അജിത് പവാർ മുതൽ സമൂഹത്തിന്റെ നാനാതുറയിലുള്ളവർ അന്ത്യോപചാരമർപ്പിച്ചു.
വിദ്യാർഥികളും അധ്യാപകരും ഗവേഷകരും ഉൾപ്പെടെ അന്ത്യോപചാരം അർപ്പിക്കാനായി എത്തിയിരുന്നു.