ഛഗൻ ഭുജ്ബൽ മഹാരാഷ്ട്രയിൽ മന്ത്രി
Wednesday, May 21, 2025 1:05 AM IST
മുംബൈ: മുതിർന്ന എൻസിപി നേതാവ് ഛഗൻ ഭുജ്ബലിനെ ഉൾപ്പെടുത്തി മഹാരാഷ്ട്ര മന്ത്രിസഭ വികസിപ്പിച്ചു.
കഴിഞ്ഞ വർഷം ഡിസംബറിൽ ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭ അധികാരമേറ്റപ്പോൾ സംസ്ഥാനത്തെ പ്രബല ഒബിസി നേതാവായ ഭുജ്ബലിന് മന്ത്രിസ്ഥാനം ലഭിച്ചിരുന്നില്ല.