സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപം: പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് പോലീസ്
Wednesday, May 21, 2025 1:05 AM IST
ഭോപ്പാൽ: കേണൽ സോഫിയ ഖുറേഷിക്കെതിരേ മധ്യപ്രദേശ് മന്ത്രി വിജയ് ഷാ നടത്തിയ വിദ്വേഷ പരാമർശം സംബന്ധിച്ച കേസ് അന്വേഷണത്തിന് മധ്യപ്രദേശ് പോലീസ് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) രൂപവത്കരിച്ചു.
ഐജി പ്രമോദ് വർമ, ഡിഐജി കല്യാൺ ചക്രവർത്തി, എസ്പി വാഹിനു സിംഗ് എന്നിവരാണു സുപ്രീംകോടതി നിർദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തിലുള്ളത്.പ്രാഥമിക റിപ്പോർട്ട് മേയ് 28നു നല്കാനാണ് സുപ്രീംകോടതിയുടെ നിർദേശം.