ഐബി തലവന്റെ കാലാവധി വീണ്ടും നീട്ടി
Wednesday, May 21, 2025 1:05 AM IST
ന്യൂഡൽഹി: രഹസ്യാന്വേഷണ വിഭാഗം (ഇന്റലിജൻസ് ബ്യൂറോ-ഐബി) തലവൻ തപൻ കുമാർ ദേക്കയുടെ സേവന കാലാവധി ഒരുവർഷംകൂടി കേന്ദ്രസർക്കാർ നീട്ടി.
പഹൽഗാം സംഭവങ്ങളെത്തുടർന്നുള്ള സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ വിദഗ്ധനായ ദേക്കയുടെ കാലാവധി 2026 ജൂൺ വരെ നീട്ടിയത്.
1988 ബാച്ച് ഹിമാചൽ പ്രദേശ് കേഡർ ഐപിഎസ് ഓഫീസറാണ് 62കാരനായ ദേക്ക. 2022 ജൂണിലാണ് ഐബിയുടെ തലപ്പത്ത് എത്തുന്നത്. രണ്ടുവർഷത്തിനുശേഷം സർക്കാർ സേവന കാലാവധി ഒരുവർഷത്തേക്ക് നീട്ടിയിരുന്നു.