മന്ത്രി പരമേശ്വരയുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്
Thursday, May 22, 2025 1:40 AM IST
ബംഗളൂരു: കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുമായി ബന്ധമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തി.
തുമകുരുവിലുള്ള ശ്രീ സിദ്ധാർഥ മെഡിക്കൽ കോളജ്, ശ്രീ സിദ്ധാർഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബംഗളൂരുവിലുള്ള ശ്രീ സിദ്ധാർഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.