ഒരു പാക് ഉദ്യോഗസ്ഥനെക്കൂടി ഇന്ത്യ പുറത്താക്കി
Thursday, May 22, 2025 1:40 AM IST
ന്യൂഡൽഹി: ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെക്കൂടി ഇന്ത്യ പുറത്താക്കി. പദവിക്കു ചേരാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിലാണു നടപടി.
24 മണിക്കൂറിനകം രാജ്യം വിടണമെന്നാണു നിർദേശം. മേയ് 13നും ഒരു പാക് ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു.