കന്നഡ സംസാരിക്കാന്‍ വിസമ്മതിച്ച എസ്ബിഐ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി
Thursday, May 22, 2025 1:40 AM IST
ബംഗളൂരു: കര്‍ണാടകയിലെ ഭാഷാവാദം ആളിക്കത്തിച്ച എസ്ബിഐ ഉദ്യോഗസ്ഥയ്ക്ക് ഒടുവിൽ സ്ഥലംമാറ്റം.
ഉപയോക്താവിനോടു കന്നഡയില്‍ സംസാരിക്കാന്‍ വിസമ്മതിച്ച എസ്ബിഐ മാനേജരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കന്നഡ അനുകൂല സംഘടനകൾ രംഗത്തെത്തുകയായിരുന്നു.
ഇതേത്തുടർന്ന് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. മാനേജരുടെ നടപടിയെ അപലപിച്ച് സമൂഹമാധ്യമത്തിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കന്നഡയിലോ ഇംഗ്ലീഷിലോ സംസാരിക്കാന്‍ തയാറാകാതിരിക്കുകയും പൗരന്മാരോട് അവഗണന കാണിക്കുകയും ചെയ്ത മാനേജരുടെ പെരുമാറ്റം അപലപനീയമാണെന്നു പറഞ്ഞ മുഖ്യമന്ത്രി ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയ എസ്ബിഐയെ അഭിനന്ദിക്കുകയും ചെയ്തു.
ബംഗളൂരുവിലെ അനേകല്‍ സൂര്യനഗര എസ്ബിഐ ശാഖയിലാണു വിവാദസംഭവം അരങ്ങേറിയത്.