അജിത് ഡോവൽ റഷ്യയിലേക്ക്; രണ്ട് എസ്-400 കൂടി എത്തിക്കാൻ ചർച്ച
Friday, May 23, 2025 1:28 AM IST
ന്യൂഡൽഹി: ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അടുത്തയാഴ്ച റഷ്യ സന്ദർശിച്ചേക്കുമെന്ന് സൂചന. ഇന്ത്യ-പാക് സംഘർഷത്തിനു പിന്നാലെയുള്ള നയതന്ത്രപ്രാധാന്യമുള്ള സന്ദർശനത്തിൽ ആയുധ ഇടപാടുകളും സൈനിക നിലപാടുകളും ചർച്ചയാകും.
റഷ്യ ഇന്ത്യക്കു നൽകേണ്ട രണ്ട് എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കൈമാറ്റം വേഗത്തിലാക്കുന്നതു സംബന്ധിച്ച് ഡോവൽ ചർച്ച നടത്തുമെന്നാണ് സൂചന.
റഷ്യയിൽനിന്ന് അഞ്ച് എസ്-400കൾ വാങ്ങാൻ 2018ലാണ് സൈന്യം കരാറിലൊപ്പിട്ടത്. ഇതിൽ മൂന്നെണ്ണം രാജ്യത്തെത്തിച്ചെങ്കിലും രണ്ടെണ്ണം കൂടി കൈമാറാനുണ്ട്.