ഇന്ത്യൻ ഹൈക്കമ്മീഷൻ ജീവനക്കാരനെ പാക്കിസ്ഥാൻ പുറത്താക്കി
Friday, May 23, 2025 1:28 AM IST
ന്യൂഡൽഹി: പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി 24 മണിക്കൂറുകൾ തികയുന്നതിനുമുന്പ് ഇന്ത്യൻ ഹൈക്കമ്മീഷൻ ജീവനക്കാരനെ പുറത്താക്കി പാക് സർക്കാർ.
ഔദ്യോഗിക പദവിക്കു നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെ പുറത്താക്കുന്നതായി പാക്കിസ്ഥാനിലെ വിദേശകാര്യ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
സമാന വിശദീകരണത്തോടെ തന്നെയാണു പാക് നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കുന്ന പ്രസ്താവന ഇന്ത്യ ബുധനാഴ്ച പുറപ്പെടുവിച്ചതും.