അണക്കെട്ടിന് കേന്ദ്ര സുരക്ഷ; വിമർശനം തുറന്നുവിട്ട് പഞ്ചാബ് മുഖ്യമന്ത്രി
Friday, May 23, 2025 1:28 AM IST
ചണ്ഡിഗഡ്: നംഗല്‍ അണക്കെട്ടിന്റെ സുരക്ഷ സിഐഎസ്എഫിനെ ഏൽപ്പിക്കാനുള്ള കേന്ദ്ര നീക്കത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. പഞ്ചാബ് പോലീസ് നൽകുന്ന സുരക്ഷയിൽ വിശ്വാസമില്ലേയെന്ന് അദ്ദേഹം ചോദിച്ചു.
സംസ്ഥാന പോലീസ് അണക്കെട്ടിന് സുരക്ഷനൽകുമ്പോൾ സിഐഎസ്എഫിനെ വിന്യസിക്കേണ്ട കാര്യമെന്താണ്? ശനിയാഴ്ച നടക്കാനിരിക്കുന്ന നീതി ആയോഗ് യോഗത്തിൽ പ്രധാനമന്ത്രിക്കുമുന്നിൽ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അണക്കെട്ടിലെ വെള്ളം പങ്കിടുന്നതുമായി ബന്ധപ്പെട്ട് പഞ്ചാബും ഹരിയാനയും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സുരക്ഷയ്ക്കായി കേന്ദ്രം സിഐഎസ്എഫിനെ വിന്യസിച്ചത്.