വ്യാജ ബോംബ് ഭീഷണി
Friday, May 23, 2025 1:28 AM IST
ചണ്ഡിഗഡ്: വ്യാജ ബോംബ് ഭീഷണി ലഭിച്ചതിനെത്തുടർന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി പരിസരം ഒഴിപ്പിച്ച് നാല് മണിക്കൂർ നീണ്ട തെരച്ചിൽ നടത്തി.
ഭീഷണി വ്യാജമാണെന്ന് ബോധ്യപ്പെട്ടതോടെ ഉച്ചകഴിഞ്ഞ് കോടതിയുടെ പ്രവർത്തനം പുനരാരംഭിച്ചു. ഹൈക്കോടതിയുടെ രജിസ്ട്രാർ ഒാഫീസിലേക്ക് വന്ന ഇ-മെയിലാണ് പരിഭ്രാന്തി പരത്തിയത്.