ചരക-സുശ്രുത പ്രതിമകൾ ഉപരാഷ്ട്രപതി അനാച്ഛാദനം ചെയ്തു
Friday, May 23, 2025 1:28 AM IST
രാജ്ഭവൻ (ഗോവ ): ആയുർവേദാചാര്യന്മാരായ ചരകന്റെയും സുശ്രുതന്റെയും വെങ്കല പ്രതിമകളുടെ അനാച്ഛാദനവും കമ്മീഷനിംഗും രാജ്ഭവൻ വാമൻ വൃക്ഷകലാ ഉദ്യാനത്തിൽ ഉപരാഷ്ട്രപതി ജഗദീഷ് ധൻകർ നിർവഹിച്ചു.
അതോടൊപ്പം 1008 വാമൻവൃക്ഷകലാ ഉദ്യാനത്തിന്റെ ഉദ്ഘാടനവും ഉപരാഷ്ട്രപതി നടത്തി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബോൺസായ് ചെടികളുള്ള ഉദ്യാനമാണ് വാമൻ വൃക്ഷകലാ ഉദ്യാൻ.
ചടങ്ങിൽ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള അധ്യക്ഷനായിരുന്നു. മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് പങ്കെടുത്തു.