മൈസൂർ പാക്കിനെ തുരത്തി, ഇനി മൈസൂർ ശ്രീ
Saturday, May 24, 2025 1:14 AM IST
ജയ്പുർ: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിനു പിന്നാലെ മൈസൂർ പാക്കിന്റെ പേര് മാറ്റി "മൈസൂർ ശ്രീ’എന്നാക്കി ജയ്പുരിലെ വ്യാപാരികൾ.
മോട്ടി പാക്ക് എന്നതു മോട്ടി ശ്രീ എന്നാക്കിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരേയുണ്ടായിരിക്കുന്ന ജനരോഷത്തിന്റെ പശ്ചാത്തലത്തിലാണു വ്യാപാരികളുടെ തീരുമാനം.
ആം ശ്രീ (ആം പാക്ക്), ഗോണ്ട് ശ്രീ (ഗോണ്ട് പാക്ക്), സ്വാൻ ശ്രീ (സ്വാൻ ഭാസം പാക്ക്), ചാന്ദി ശ്രീ (ചാന്ദി ഭാസം പാക്ക്) എന്നിങ്ങനെയും മധുരപലഹാരങ്ങളുടെ പേരു മാറ്റിയിട്ടുണ്ട്. പാക്ക് എന്ന പേരിനു പാക്കിസ്ഥാനുമായി യാതൊരു ബന്ധവുമില്ല. കന്നഡയിൽ പാക്ക് എന്നാൽ മധുരം എന്നാണ് അർഥം.