ബോളിവുഡ് നടൻ മുകുൾ ദേവ് അന്തരിച്ചു
Sunday, May 25, 2025 1:24 AM IST
ന്യൂഡൽഹി: ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച മുകുൾ ദേവ് (54) അന്തരിച്ചു. അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഡൽഹിയിലായിരുന്നു അന്ത്യം.
മലയാള ചിത്രം മൈ സ്റ്റോറിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ദസ്തക് ആണ് ആദ്യ സിനിമ. സണ്‍ ഓഫ് സര്‍ദാര്‍, ആര്. രാജ്കുമാര്, ജയ് ഹോ എന്നിവയിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.