ജാർഖണ്ഡിൽ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ചു
Sunday, May 25, 2025 1:24 AM IST
ലാതേഹർ: ജാർഖണ്ഡിലെ ലാതേഹറിൽ രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഏറ്റുമുട്ടലിൽ പരിക്കേറ്റ അവാദ് സിംഗ് എന്ന പോലീസുകാരനെ വിദഗ്ധ ചികിത്സയ്ക്കായി റാഞ്ചിയിലേക്കു മാറ്റി.
ഒരു നക്സൽ സംഘാംഗത്തിനും പരിക്കേറ്റു. ജാർഖണ്ഡ് ജൻ മുക്തി പരിഷത് (ജെജെഎംപി) തലവൻ പപ്പു ലോഹ്റ, സബ് സോണൽ കമാൻഡർ പ്രഭാത് ഗഞ്ചു എന്നിവരെയാണു വധിച്ചത്.
പപ്പു ലോഹ്റയുടെ തലയ്ക്ക് പത്തുലക്ഷം രൂപ സർക്കാർ ഇനാം പ്രഖ്യാപിച്ചിരുന്നു. രണ്ടാമന് അഞ്ചുലക്ഷം രൂപയും.