നുഴഞ്ഞുകയറിയ പാക് പൗരനെ ബിഎസ്എഫ് വധിച്ചു
Sunday, May 25, 2025 1:24 AM IST
പലൻപുർ: ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ശ്രമിച്ച പാക്ക് പൗരനെ അതിർത്തി സംരക്ഷണസേന വധിച്ചു.
ഗുജറാത്തിലെ ബനസ്കന്ദ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിവഴി നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെയാണു വധിച്ചത്.
മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ടുവന്നതിനാലാണ് വെടിവച്ചതെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.