കോവിഡ് കേസുകളിൽ വർധന
Monday, May 26, 2025 4:21 AM IST
ന്യൂഡൽഹി: പല സംസ്ഥാനങ്ങളിലും കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതുവരെ 275 കോവിഡ് കേസുകൾ കണ്ടെത്തിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.
ചികിത്സ ആവശ്യമില്ലാത്ത നേരിയ അണുബാധയാണ് ഇവയിൽ ഭൂരിഭാഗവും. എങ്കിലും ജാഗ്രത പാലിക്കുന്നതായും നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ പറഞ്ഞു.